
മാന്നാർ: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി മൂന്നുവർഷത്തിനുശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര മേനാംപള്ളി പെരിങ്ങാല കോട്ടയിൽ കിഴക്കേതിൽ രതീഷ്കുമാർ(42) ആണ് പിടിയിലായത്. 2023ൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ രതീഷിന്റെ ഭാര്യയും പ്രതിയായിരുന്നു. 2023ൽ ഭാര്യയെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രതീഷിനെ പിടികൂടാനായില്ല. കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം രതീഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്ന് തിങ്കളാഴ്ച തിരികെ നാട്ടിലേക്ക് വന്ന പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും മാന്നാർ പൊലീസ് എയർപോർട്ടിലെത്തി അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |