SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

സ്ത്രീകൾക്കായി പൊലീസ് സ്റ്റേഷനുകളിൽ കുടുംബശ്രീ “സ്നേഹിത”

snehitha
സ്നേഹിത എക്സ്റ്റൻഷൻ സെന്ററിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി നിർവഹിക്കുന്നു

കണ്ണൂർ: അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടി പൊലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കണ്ണൂർ എ.സി.പി ഓഫീസിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.കെ രത്നകുമാരി നിർവഹിച്ചു.

ഇരിട്ടി ഡിവൈ.എസ്.പി ഓഫീസിലെ സെന്റർ ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ കെ. ശ്രീലതയും പേരാവൂർ ഡിവൈ.എസ്.പി ഓഫീസ് സെന്റർ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസിലെ സെന്റർ ടി.ഐ മധുസൂദനൻ എം.എൽ.എയും തലശ്ശേരി എ.സി.പി ഓഫീസ് സെന്റർ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജമുനാ റാണിയും നിർവ്വഹിച്ചു. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസിലെ സെന്റർ എം.വി ഗോവിന്ദൻ എം.എൽ.എ ഇന്ന് ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ എല്ലാ എ.സി.പി,​ ഡി.വൈ.എസ്.പി ഓഫീസുകളിലും ഇതിന്റെ കീഴിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിലുമാണ് സ്നേഹിതയുടെ കൗൺസിലർ സേവനം ലഭ്യമാകുക. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാകും സേവനം. പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസിലിംഗ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിംഗ് ആവശ്യമുള്ളവർക്ക് സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിൽ ഷെൽട്ടറിംഗ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസിക നില അവലോകനം ചെയ്യുക, കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പൊലീസിനെ സഹായിക്കുക തുടങ്ങിയവയാണ് സ്നേഹിത സെന്റർ പ്രവർത്തനങ്ങൾ.

സ്നേഹിതയുടെ സേവനങ്ങൾക്കായി ബന്ധപ്പെടാം

0497 2721817
1800 4250 717

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL