
കണ്ണൂർ: ഓപറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽ നിന്നായി കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി.കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും പള്ളിക്കുന്ന്, പൊടിക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 450 ഗ്രാം ഉണക്ക കഞ്ചാവുമായി ടി.എം. ജിഷ്ണു(21) വിനെ അറസ്റ്റ് ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ഷനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൊടിക്കുണ്ട് തയ്യിൽ കുളത്തിന് സമീപത്ത് 10 ഗ്രാം ഉണക്ക കഞ്ചാവുമായി
എം.പി.വൈഷ്ണവ് (28), പ്രിവന്റീവ് ഓഫീസർ സി.കെ.ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പൊടിക്കുണ്ട് തയ്യിൽ കുളത്തിന് സമീപം വെച്ച് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ചതിന് പി.വി.അഥർവ്(21)എന്നിവരും പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |