SignIn
Kerala Kaumudi Online
Saturday, 31 October 2026 1.32 AM IST

28 കോടി സമാഹരിച്ച് വെന്റപ്പ്

vent
വെന്റപ്പ് സഹസ്ഥാപകരായ ജോസഫ് പനക്കൽ, സന്ദീപ് നായർ, എം. വസീം അംഗ്ലി

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെ.എസ്.യു.എം) രജിസ്‌റ്റർ ചെയ്ത വെന്റപ്പ് 28 കോടിയിലധികം രൂപ സമാഹരിച്ചു. എയ്ഞ്ചൽ നിക്ഷേപ സ്ഥാപനങ്ങളായ സെറോദയുടെ റെയിൻമാറ്ററും യൂണികോൺ ഇന്ത്യ വെഞ്ചേഴ്സുമാണ് നേതൃത്വം നൽകിയത്. കൊച്ചിയിലെ വെന്റപ്പ് ടീമിനെ വിപുലീകരിക്കാനും ബംഗളൂരുവിലെ ഹൈടെക് ഡിഫൻസ്, എയ്‌റോസ്‌പേസ് പാർക്കിൽ നിർമ്മാണകേന്ദ്രവും ഉത്പന്ന മാതൃകാ സൗകര്യങ്ങളും സ്ഥാപിക്കാനും തുക വിനിയോഗിക്കുമെന്ന് സഹസ്ഥാപകനും സി.ഇ.ഒയുമായ സന്ദീപ് നായർ പറഞ്ഞു.

ഊർജ-ഡാറ്റാ സെന്ററുകൾ, എയ്‌റോസ്‌പേസ്-പ്രതിരോധ സംവിധാനങ്ങൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമേഷൻ മേഖലകളിലാണ് ശ്രദ്ധിക്കുന്നത്. എം. വസീം അംഗ്ലി (സി.ഒ.ഒ), ജോസഫ് പനക്കൽ (സി.എം.ഒ) എന്നിവർ ചേർന്നാണ് വെന്റപ്പ് സ്ഥാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL