SignIn
Kerala Kaumudi Online
Saturday, 31 October 2026 2.35 AM IST

അപകടക്കെണിയായി വിതുര ശിവൻകോവിൽ ജംഗ്ഷൻ

kuzhikal

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തിരക്കേറിയ വിതുര ശിവൻകോവിൽ ജംഗ്ഷനിൽ അപകടം തുടർക്കഥയായാകുന്നു. ജംഗ്ഷനിലെ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. പൊൻമുടി,കല്ലാർ,ബോണക്കാട്,പേപ്പാറ എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കായി പതിനായിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണ് തകർന്നുകിടക്കുന്നത്. വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ,വിതുര യു.പി.എസ്,താലൂക്കാശുപത്രി,പഞ്ചായത്ത് ഓഫീസ്,കമ്മ്യൂണിറ്റിഹാൾ,മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി ആയിരക്കണക്കിന് ആളുകൾ ശിവൻകോവിൽ ജംഗ്ഷനിലെത്തുന്നുണ്ട്. കൂടാതെ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സിഴക്ഷേത്രത്തിലും,മുടിപ്പുര ശ്രീഭദ്രകാളിക്ഷേത്രത്തിലും ധാരാളം എത്തുന്നുണ്ട്.

റോഡ് ശോച്യാവസ്ഥയിലായിട്ട് മാസങ്ങളേറയായി. മഴക്കാലത്ത് ജംഗ്ഷൻ മുഴുവൻ വെള്ളക്കെട്ടാകും. നിലവിൽ കാൽനടയാത്രയും ബുദ്ധിമുട്ടിലാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരികളും നാട്ടുകാരും അനവധി തവണ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL