കട്ടപ്പന: ഗവ. ഐ.ടി.ഐയിൽ 2026ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തി. ഐ.എം.സി ചെയർമാനും ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായ റഷീദ് സി എം, പി.ടി.എ പ്രസിഡന്റ് കണ്ണൻ എം, സീനിയർ സൂപ്രണ്ട് ഗോകുൽ ജി, ജൂനിയർ സൂപ്രണ്ട് അജികുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഗ്രേസി ജോസഫ്, പ്രദീപ് എസ് പി, സ്റ്റാഫ് സെക്രട്ടറി മുരളീധരൻ മാധവൻ, ട്രെയിനീസ് കൗൺസിൽ അഡൈ്വസർ റോണ ടി എസ്, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് മാലിയിൽ, പ്രിൻസിപ്പാൾ സുമേഷ് എം വി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |