കൊല്ലം: തൃക്കരുവ ഗ്രാമപഞ്ചായത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ വി.ബി.ജി റാം (ജി) പദ്ധതി പ്രവൃത്തികൾ ചെയ്യുന്നതിനായി താല്കാലികമായി അക്രഡിറ്റഡ് ഓവർസിയറെ ആവശ്യമുണ്ട്. ബയോഡേറ്റാ നവംബർ 3ന് വൈകിട്ട് 3ന് മുമ്പായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്ന് വർഷത്തെ സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ (ഡിപ്ലോമ ഇൻ സിവിൽ എൻജിനിയർ) അല്ലെങ്കിൽ ഐ.ടി.ഐ ഡ്രാഫ്ട്സ്മാൻ സിവിൽ (ഐ.ടി.ഐ ഡ്രാഫ്ട്മാൻ സിവിൽ) അല്ലെങ്കിൽ ബി.ടെക് (സിവിൽ). പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |