അടിമാലി: ഉപജില്ലാ കലോത്സവം നവംബർ 4 ,5 ,6 ,7 തീയതികളിൽ അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. 67 സ്‌കൂളുകളിൽ നിന്നായി നാലായിര ത്തോളം കലാപ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവം ഏഴു സ്റ്റേജുകളിലായാണ് നടക്കുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ ചെയർമാനായും , ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശോഭ കെ. എസ് കൺവീനറായും , വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം.എസ് അജി പ്രോഗ്രാം കമ്മിറ്റി കൺവീനറായും , അടിമാലി എ. ഇ .ഒ ആനിയമ്മ ജോർജ് ട്രഷറർ ആയും കലോത്സവ കമ്മിറ്റി നേതൃത്വം നൽകും 5 ന് അഡ്വ ഡീൻ കുര്യാക്കോസ് എം പി കലോത്സവ സമ്മേളനവും സിനിമാതാരം ദേവനന്ദ ജിബിൻ കലോത്സവ ഉദ്ഘാടനവും നിർവഹിക്കും അഡ്വ എഫ് രാജ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. 4 ന് രചനാ മത്സരങ്ങളും മറ്റ് ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് 3 ന് വിളംബര റാലിയും നടക്കുമെന്ന് എ ഇ ഒ ആനിയമ്മ ജോർജ് എം എസ് അജി, രാജീവ് എലിയാസ്, ആസാദ് എ എസ്, ഫിനാൻസ് രാജേഷ് കെ, നാഥ് പി എസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |