SignIn
Kerala Kaumudi Online
Saturday, 31 October 2026 2.16 AM IST

അമൃത, രാജ്യറാണി എക്സ്‌പ്രസ് എൽ.എച്ച്.ബി കോച്ചുകൾ

lhb
.

പാലക്കാട്: ദിവസേന ആയിരക്കണക്കിനു യാത്രക്ക‌ാർ ആശ്രയിക്കുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസിനും(16343-44), തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്‌പ്രസിനും(16349-50) എൽ.എച്ച്.ബി കോച്ചുകൾ എത്തുന്നു. നിലവിലെ പരമ്പരാഗത കോച്ചുകൾക്കു പകരം കൂടുതൽ യാത്രാസുഖവും സുരക്ഷിതത്വവും നൽകുന്ന എൽ.എച്ച്.ബി കോച്ചുകൾ ഘടിപ്പിച്ച രാജ്യറാണി എക്സ്‌പ്രസ് ഡിസംബർ 31 മുതലാണ് സർവീസ് നടത്തുക. തിരുവനന്തപുരം നോർത്ത്- നിലമ്പൂർ റോഡ് എക്സ്‌പ്രസ്(16349) ഡിസംബർ 31 മുതലും നിലമ്പൂർ റോഡ്- തിരുവനന്തപുരം നോർത്ത് (16350) ട്രെയിൻ ജനുവരി ഒന്ന് മുതലും എൽ.എച്ച്.ബി കോച്ചുകളുമായി സർവീസ് നടത്തും. 1- എ.സി ടു ടയർ കോച്ച്, 2- എ.സി ത്രീ ടയർ കോച്ച്, 6- സ്ലീപ്പ‌ർ ക്ലാസ് കോച്ച്, 4- ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1- സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ച്, 1-ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക.

 രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്‌പ്രസ്(16344) ജനുവരി ഒന്ന് മുതലും തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്‌പ്രസ്(16343) ജനുവരി രണ്ട് മുതലുമാണ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുക. 1-ഫസ്റ്റ് ക്ലാസ് എ.സി കോച്ച്, 1- എ.സി ടു ടയർ കോച്ച്, 4-ത്രി ടയർ എ.സി കോച്ച്, 10 സ്ലീപ്പർ ക്ലാസ് കോച്ച്, 4 -ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, 1-സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് ബ്രേക്ക് വാൻ കോച്ച്, 1-ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാവുക.

 സവിശേഷതകൾ

എൽ.എച്ച്.ബി കോച്ചുകളുടെ സസ്പെൻഷൻ സംവിധാനം വളരെ മികച്ചതായതിനാൽ ട്രെയിനിന് കുലുക്കം വളരെ കുറവായിരിക്കും. അതിനാൽ യാത്ര കൂടുതൽ സുഖകരമാകും. മികച്ച എയർ ബ്രേക്ക് സംവിധാനം. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി. അപകട സമയത്ത് കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കയറാത്ത ആന്റി-ടെലിസ്കോപിക് സംവിധാനമുള്ളവയാണ് എൽ.എച്ച്.ബി കോച്ചുകൾ. മണിക്കൂറിൽ 160-200 കിലോമീറ്റർ വേഗതയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL