SignIn
Kerala Kaumudi Online
Saturday, 31 October 2026 2.12 AM IST

'കടലിൽ ജീവനൊടുങ്ങുമെന്ന് ഭയന്നു'

കൊല്ലം: തമിഴ്നാട് ബോട്ടുകൾ ആക്രമിച്ചപ്പോൾ കടലിൽ ജീവൻ നഷ്ടമാകുമെന്ന് ഭയന്നെന്ന് ശക്തികുളങ്ങരയിൽ നിന്ന് പോയ ഇമ്മാനുവൽ ബോട്ടിന്റെ ഉടമയും സ്രാങ്കുമായ ചന്ദ്രശേഖർ പറഞ്ഞു.

28ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശക്തികുളങ്ങരയിൽ നിന്ന് പുറപ്പെട്ടതാണ്. 125 നോട്ടിക്കൽ മൈൽ ദൂരമായിരുന്നു ലക്ഷ്യം. 110 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തടഞ്ഞത്. തമിഴ്നാട്ടിലെ ബോട്ടുകൾക്ക് ശക്തികുളങ്ങര ബോട്ടുകളേക്കാൾ നീളവും എൻജിൻ പവറും കൂടുതലാണ്. അവർ പിന്തുടർന്നതോടെ വേഗത കൂട്ടിയെങ്കിലും വല കടലിൽ പൊന്തിനിൽക്കാനായി കെട്ടുന്ന ഭാരമുള്ള ഫ്ലോട്ടുകൾ വാരി എറിഞ്ഞു. ഫ്ലോട്ടുകൾ മത്സ്യത്തൊഴിലാളികളുടെ ശരീരത്തിൽ പതിച്ച് പരിക്കേൽക്കുമെന്ന അവസ്ഥ വന്നതോടെയാണ് ബോട്ട് നിറുത്തിയത്.

ഞങ്ങളെ കടലിൽ തള്ളിയിടുമെന്ന് ഭയന്നു. ബോട്ടിൽ ചാടിക്കയറിയ അവർ അസഭ്യവർഷം നടത്തിയ ശേഷം ബോർഡ്, സ്റ്റീൽ റോപ്പ്, വല എന്നിവ വാരി കടലിൽ എറിഞ്ഞു. മത്സ്യബന്ധനം നടത്താനായില്ല. തൊഴിലാളികളുടെ കൂലിയും ഇന്ധന ചെലവുമായി പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അതിന് പുറമേ മത്സ്യബന്ധന സാമഗ്രികൾ നഷ്ടമായ ഇനത്തിൽ എട്ട് ലക്ഷം രൂപയും. കടം വാങ്ങിയാലെ വലയും സ്റ്റീൽ റോപ്പും ബോർഡും വാങ്ങാനാകുവെന്നും ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL