SignIn
Kerala Kaumudi Online
Saturday, 31 October 2026 1.39 AM IST

അമ്പലക്കടവ് പാലം നിർമ്മാണം ... ഒഴുകിയെത്തിയ കാട്ടുതടികൾ കരയിലെത്തിക്കാൻ തീവ്ര ശ്രമം

rt
അമ്പലക്കടവ് പുതിയ പാലം നിര്‍മ്മാണത്തിന് തടസമായി കുളത്തൂപ്പുഴയാറ്റിലൂടെ ഒഴുകിയെത്തി ഇരുപാലങ്ങള്‍ക്കും ഇടയിലായി അടിഞ്ഞ് കൂടിയിരിക്കുന്നതടകള്‍ ക്രയിന്‍ ഉപയോഗിച്ച് തൊഴിലാളികളുടെ സഹായത്തോടെ കരയ്ക്കെത്തിക്കുന്നു

കുളത്തൂപ്പുഴ: അമ്പലക്കടവ് പുതിയ പാലത്തിന്റെ നിർമ്മാണത്തിന് തടസവും സുരക്ഷാ ഭീഷണിയും സൃഷ്ടിച്ച് ആറ്റിൽ അടിഞ്ഞ് കൂടിയ കൂറ്റൻ തടികൾ കരയിലേക്ക് മാറ്റിത്തുടങ്ങി. കഴിഞ്ഞ മഴവെളളപ്പാച്ചിലിൽ കുളത്തൂപ്പുഴയാറ്റിലൂടെ ഒഴുകിയെത്തിയ തടികൾ നിർമ്മാണത്തിലിരിക്കുന്ന അമ്പലക്കടവ് പാലത്തിന്റെ തൂണുകളിലും ഇരുമ്പ് കമ്പികളിലും തങ്ങിനിൽക്കുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ക്രെയിൻ ഉപയോഗിച്ച് തൊഴിലാളികളുടെ സഹായത്തോടെ തടികളെല്ലാം ആറ്റിൻ കരയിൽ എത്തിച്ച് പാലത്തിന്റെ നിർമ്മാണ തടസങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തേടെ കഴിഞ്ഞ ദിവസമാണ് വനപാലകരുടെ മേൽനോട്ടത്തിൽ തടികൾ കരകയറ്റാനുള്ള നടപടികൾ ആരംഭിച്ചത്. നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ തങ്ങി നിൽക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ട് ഏക്കലും ചെളിയും അടിഞ്ഞ് കൂടി ആറ്റിലെ ക്ഷേത്രമത്സ്യങ്ങളുടെ ആവസ വ്യവസ്ഥകൾക്ക് ഭീഷണിയാകുമെന്നും മണ്ഡലകാലത്ത് ക്ഷേത്ര ദർശനത്തിനെത്തെത്തുന്ന അയ്യപ്പ ഭക്തർക്ക് ആറ്റിലിറങ്ങി കുളിക്കാൻ തടസമാകുമെന്നും അഭിപ്രായം ഉയർന്നതോടെ സി. അജയപ്രസാദ് എം.എൽ.എ സ്ഥലം സന്ദർശിച്ച് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. തുടർന്ന് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് തടികൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.

കരാർ എടുക്കാൻ

ആളില്ല

അഞ്ചൽ വനം റേഞ്ചിൽ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്താണ് തടികൾ അടിഞ്ഞത്. ഇവ കരയ്ക്ക് എത്തിക്കാൻ പലതവണ കരാർ നൽകാൻ ശ്രമിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. തുടർന്ന് പ്രാദേശകമായി വനവകുപ്പിന്റെ ഇടപെടലിനെതുടർന്നാണ് ഇപ്പോൾ നടപടികൾ ആരംഭിച്ചത്. പാതയോരത്ത് സൂക്ഷിച്ചിരിക്കുന്ന തടികൾ മണ്ഡലകാലത്തിന് മുമ്പുതന്നെ കുളത്തൂപ്പുഴ വനം ഡിപ്പായിലേക്ക് മാറ്റി ലേലം ചെയ്യാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനുളള എസ്റ്റിമേറ്റ് തയ്യാറാക്കി പാതയോരത്തെ തടസങ്ങൾ ഉടൻ ഒഴിവാക്കുമെന്ന് ഏഴംകുളം വനം സെക്ഷൻ ഫോറസ്റ്റർ ഉല്ലാസ് അറിയിച്ചു. റേഞ്ച്​ ഓഫീസർ എസ്. ദിവ്യ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. ഉല്ലാസ്, ബി.എഫ്.ഒമാരായ ശരണ്യ, രമ്യ, അമ്പിളി, സന്തോഷ്​, എൻ.എം.ആർ വാച്ചർ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് തടികൾ നീക്കം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL