SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

ഓടുന്ന ഓർഡിനറി 179 ആ സൗജന്യം കണ്ണൂരിന് കിട്ടുമോ?

ksrtc

കണ്ണൂർ: ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ആരംഭിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിലും കണ്ണൂർ ജില്ലയ്ക്ക് ആഹ്ളാദിക്കാൻ വലിയ വകയില്ല. ജില്ലയിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഓർഡിനറി ബസ് സർവീസുകൾ നാമമാത്രമാണെന്നതിനാലാണിത്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലായി ആകെ ഓർഡിനറി സർവീസുകൾ 179 മാത്രമാണ്. ചില ദിവസങ്ങളിൽ ഇതിലും കുറയുമെന്നതിനാൽ സർക്കാർ പ്രഖ്യാപനം വലിയതോതിൽ സ്ത്രീ യാത്രികർക്ക് ഉപകരിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ പക്ഷം.

കെ.എസ്.ആർ.ടി ജിവനക്കാർ പറയുന്നത്. ബസുകൾക്കുണ്ടാകുന്ന സാങ്കേതിക തകരാറോ,ജീവനക്കാരുടെ കുറവുകളോ സർവീസുകളുടെ എണ്ണത്തെ ബാധിച്ചേക്കും.പയ്യാവൂർ, ചന്ദനക്കാംപാറ, ചെറുപുഴ തുടങ്ങിയ മലയോര മേഖലകളിലേക്ക് കുറഞ്ഞ സർവീസ് മാത്രമാണുള്ളത്. ഇതിൽ ചില സർവീസുകൾ യാത്രക്കാരുടെ കുറവ് കാരണം ദിവസങ്ങൾ ഇടവിട്ടാണ് നടത്താറുള്ളത്. ഏതൊക്കെ ബസുകളിലാണ് സൗജന്യ യാത്ര എന്ന കാര്യത്തിലും ആശങ്കയുണ്ട്. സർക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ ഇക്കാര്യ വ്യക്ത വരികയുള്ളു.


കണ്ണൂരിൽ ഓർഡിനറി സർവീസുകൾ

കണ്ണൂർ 72
തലശ്ശേരി 44
പയ്യന്നൂർ 63


സ്വകാര്യബസ് വ്യവസായം ആശങ്കയിലാണ്

കെഎസ്ആർടിസി ഓർഡിനറിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സ്വകാര്യ ബസ് ജീവനക്കാർ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയുണ്ട്. വർദ്ധിച്ചുവരുന്ന ഇന്ധനവിലയും സർക്കാറിന്റെ സൗജന്യ യാത്ര പദ്ധതിയും സ്വകാര്യ ബസ് മേഖലയിൽ തൊഴിൽ നഷ്ടത്തിന് ഇടയാക്കും. ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകൾ ദിവസവും നീക്കിവെക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതൽ 80 ലിറ്ററോളം ഇന്ധനമാണ് ബസുകൾക്ക് വേണ്ടത്. വില അനിയന്ത്രിതമായി വർദ്ധിച്ചാൽ പ്രതിസന്ധി രൂക്ഷമാകും.നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഭാരാവാഹികൾ ഈ മാസം 16ന് തൃശൂരിൽ യോഗം ചേരും. കമ്മറ്റി യോഗത്തിന് ശേഷമാകും ഭാവി തീരുമാനങ്ങൾ ബസുമകൾ പ്രഖ്യാപിക്കുക.

സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചത് മാനദണ്ഡങ്ങളില്ലാതെയാണ്. രോഗികൾ, പാവപ്പെട്ട ജനങ്ങൾ തുടങ്ങിയവർക്ക് വേണ്ടി മാത്രമാകണം സൗജന്യ യാത്ര. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാരായ സ്്ത്രീകൾ വരെ ഇതിന്റെ ആനുകൂല്യം കൈപറ്റുന്നതിലൂടെ സംഭവിക്കുക രൂക്ഷമായ പ്രതിസന്ധിയാണ്. സ്വകാര്യ ബസുടമൾക്കും ജീവിക്കണം, ഈ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികളും കുടുംബങ്ങളുമുണ്ട്. അവരെയൊന്നും പരിഗണിക്കാതെയാണ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചത്.

(രാജ്കുമാർ കരുവാരത്ത്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL