SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

പൊറോറ കാത്തിരിക്കുന്നു ഒരെയൊരു പാലത്തിന്

changadam

മട്ടന്നൂർ: നഗരസഭയെയും പടിയൂർ പഞ്ചായത്തിലെയും ബന്ധിപ്പിക്കുന്ന പെറോറ പെരുമണ്ണ് പാലം യാഥാർത്ഥ്യമാകാൻ പുതിയ സർക്കാർ കനിയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. കഴിഞ്ഞ സർക്കാറിന്റെ അവസാന ബഡ്ജറ്റിൽ പാലം നി മ്മിക്കുന്നതിന് വേണ്ടി 32 കോടി രൂപ നീക്കിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.വർഷങ്ങൾക്കു മുമ്പ് തന്നെ പാലത്തിനായി കർമ്മ സമിതി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും ഫലവത്തായില്ല.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നയിച്ച നവകേരള സദസ്സിലെ പരാതി സെല്ലിന് പാലം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയതിനെ തുടർന്നാണ് ബഡ്ജറ്റിൽ തുക വക കൊള്ളിച്ചത്.പാലം യാഥാർത്ഥ്യമായാൽ പെറോറ കടവ് വഴി പെരുമണ്ണിൽ എത്തി ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് എളുപ്പം എത്താൻ കഴിയും. പെരുമണ്ണിൽ നിന്ന് പൊറോറ വഴി കണ്ണൂർ വിമാനത്താ വളത്തിലേക്കും മട്ടന്നൂരിലേക്കുമുള്ള യാത്രയും സുഗമമാകും. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് പെറോറ കടവ് വഴി യാത്ര ചെയ്യുന്നത്.

പുതിയ സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം എത്തിക്കാൻ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കർമസമിതി രൂപീകരിച്ചിട്ടുണ്ട്.


മഴക്കാലത്ത് മറുകരയിലേക്കില്ല

മറുകരയെത്താൻ തോണിയെ ആശ്രയിക്കാറുണ്ടെങ്കിലും മഴക്കാലത്ത് യാത്ര സാദ്ധ്യമാകില്ല. പാലമില്ലാത്തതിനാൽ ഏഴു കിലോമീറ്ററോളം വളഞ്ഞാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. മുമ്പ് നാട്ടു കാരുടെ ആവശ്യം പരിഗണിച്ച് പാലത്തിനായി സ്ഥലത്ത് പരിശോധന നടത്തി അടങ്കൽ തയ്യാറാക്കിയെങ്കിലും തുടർ‌നടപടിയുണ്ടായില്ല.ഇതിനിടെ മണ്ണൂർ പാലം വന്നതോടെ പെറോറപെരുമണ്ണ് കടവ് പാലത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു.

യാത്രാദുരിത നടുവിൽ പെരുമണ്ണ്

പൊറോറ പ്രദേശത്തിന്റെ വികസനത്തിനും പാലം വന്നാൽ സഹായകമാകും. ബസ് സർവീസില്ലാത്തതിനാൽ പെറോറ നിവാസികൾ നാളുകളായി യാ ത്രാദുരിതം അനുഭവിക്കുകയാണ്. കെ.എസ്.ആർ.ടി.സി സർവീസ് കൊവിഡ് കാലത്തോടെ നിലച്ചു. നേരത്തെയുണ്ടായിരുന്ന തോണി നശിച്ചതോടെയാണ് .ഈ വേനൽ ക്കാലത്ത് പുഴ കടക്കാൻ നാട്ടുക്കാർ നിർമ്മിച്ച ച ങ്ങാടം ഉപയോഗിച്ചാണ് ഇരുകരകളിലേക്കും യാത്ര ചെയ്തത്.
പാലം സ്ഥാപിച്ചാൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടും.
പടം നാട്ടുകാർ നിർമ്മിച്ച താൽക്കാലിക ചങ്ങാടം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL