SignIn
Kerala Kaumudi Online
Thursday, 11 June 2026 4.35 AM IST

വീണാ ജോർജ് കേസ്: ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതി

veena

കൊച്ചി: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസ് ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ കെ.എസ്.യു നേതാവ് എം.സി. അതുൽ നൽകിയ ഹർജി ഹൈക്കോടതി 29ന് പരിഗണിക്കാൻ മാറ്റി. കണ്ണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു.
വധശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തത് തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും മാത്രമാണുണ്ടായത്. പ്രതിഷേധം നടത്തിയവരെ പൊലീസ് തടയുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നിട്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെന്നും ഹർജിയിൽ വിശദീകരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL