കണ്ണൂർ: വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തെ കുറിച്ചുള്ള യു.ഡി.എഫ് സർക്കാരിന്റെ മൗനം കുറ്റകരമാണെന്ന് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി. കെ.എസ്.യു-എസ് ജില്ലാ കൺവെൻഷനും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി സർവ്വകലാശാല സെനറ്റിൽ സംഘപരിവാറുകാരെ ഉൾപ്പെടുത്തിയത് മുതൽ പി.എം ശ്രീ പദ്ധതി വരെയുള്ള കാര്യങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടിലൂടെ നയം വ്യക്തമാകുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു. കെ.എസ്.യു-എസ് സംസ്ഥാന പ്രസിഡന്റ് റനീഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.കെ ജയപ്രകാശ്, എം. ഉണ്ണികൃഷ്ണൻ, കെ.എം വിജയൻ, രഞ്ചു ചെറിയാൻ, പി.പി രൺദീപ്, കെ.പി ദിലീപ്, രമാഭായ് ജനാർദ്ദനൻ, അനന്യ പ്രസംഗിച്ചു. കോൺഗ്രസ്-എസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ഇ. ജനാർദ്ദനന്റെ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭാസ സ്‌കോളർഷിപ്പ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |