ഏച്ചൂർ: ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. ഗ്രന്ഥശാലയിലെ ടി.കെ പവിത്രൻ സ്മാരക ഹാളിൽ നടന്ന അനുമോദനസദസ് അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സനേഷ്, വാർഡ് മെമ്പർ കെ. ഷമ്മി, ലൈബ്രറി കൗൺസിൽ നേതൃസമിതി വൈസ് ചെയർമാൻ കെ. രാജീവൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി.വി രാജൻ, നിവേദ്യ ആർ. പ്രദീപ് എന്നിവർ സംസാരിച്ചു. ചന്ദ്രൻ കാണിച്ചേരി സ്വാഗതവും പി. വരുൺ നന്ദിയും പറഞ്ഞു. അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ഗ്രന്ഥശാലയ്ക്ക് നൽകിയ പുസ്തകങ്ങൾ പ്രസിഡന്റ് കെ. ഗംഗാധരൻ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |