SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

ഡോ. ഫാത്തിമത്ത് ഹെന്നയെ ആദരിച്ചു

henna
ഡോ. ഫാത്തിമത്ത് ഹെന്നയെ കാരായി രാജൻ എം.എൽ.എ സ്‌നേഹോപഹാരം നൽകി അനുമോദിക്കുന്നു.

മാഹി: പാറാൽ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റി വൈസ് പ്രസിഡന്റും ജീവ കാരുണ്യ സാമൂഹിക പ്രവർത്തകനുമായ കെ.പി നജീബിന്റെ മകൾ ഡോ. ഫാത്തിമത്ത് ഹെന്നയെ ലജ്നത്തുൽ ഇർഷാദ് കമ്മിറ്റി ആദരിച്ചു. ഡി.എൻ.ബി ഫാമിലി മെഡിസിനിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കും പ്രസിഡൻഷ്യൽ അവാർഡും കരസ്ഥമാക്കിയ ഡോ. ഫാത്തിമത്ത് ഹെന്നയ്ക്ക് കാരായി രാജൻ എം.എൽ.എ സ്‌നേഹോപഹാരം കൈമാറി. മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി നജീബ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എയ്ക്ക് കോളേജ് മാനേജർ എം.പി അഹമ്മദ് ബഷീർ ഉപഹാരം നൽകി. സി.എ അബൂബക്കർ, ഡോ. പി. റഷീദ്, ബാണോത്ത് അബൂബക്കർ, ഡോ. അബ്ദുൽ ജലീൽ ഒതായി, പി.പി മുസ്തഫ, റാഫി പേരാമ്പ്ര, ഫൈസൽ മുഴപ്പിലങ്ങാട്, എം.കെ താഹിർ സംസാരിച്ചു. ഫാത്തിമത്ത് ഹെന്ന മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL