പാലക്കുന്ന്: ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ പാലക്കുന്ന് അംബിക കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലക്കുന്നിൽ ഏകദിന ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അംബിക ഇംഗ്ലീഷ് മീഡിയം ഓഡിറ്റോറിയത്തിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊക്കാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെസ് അസോസിയേഷൻ സെക്രട്ടറി രാജേഷ് പരപ്പ, സുരേഷ് കൊളത്തൂർ, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, ട്രഷറർ എ. ബാലകൃഷ്ണൻ, ടി.വി വേണുഗോപാലൻ, പി.കെ വാസു, ലീലാവതി രവീന്ദ്രൻ, ശ്രീസ്ത രാമചന്ദ്രൻ, ബിന്ദു കല്ലത്ത്, ബാലകൃഷ്ണൻ കൊക്കാൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |