
കാഞ്ഞങ്ങാട്: വീതി കൂട്ടി ഉയർത്തുന്നതിനായി കഴിഞ്ഞ ജനുവരിയിൽ അടച്ചിട്ട ചെമ്മട്ടംവയൽ കാലിച്ചാനടുക്കം റോഡിലെ ബല്ലത്ത് കുറ്റിക്കാലിൽ ഗതാഗതം പുനസ്ഥാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സി പിഎം ബല്ല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യും.
യാത്രാക്ളേശം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർ ഇടപെട്ട് എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. റോഡ് പണി നീണ്ടുപോകുന്നതിനാൽ വൻ യാത്ര ദുരിതമാണ് ജനം അനുഭവിക്കുന്നത്. ഈ റൂട്ടിലെ ബസുകളും മറ്റു വാഹനങ്ങളും കല്യാണം മുത്തപ്പൻതറ ചുറ്റിയാണ് സർവീസ് നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |