
കോട്ടപ്പാറ: ബി.ജെ.പി വാഴക്കോട് 46, 47 ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ കോട്ടപ്പാറയിൽ സംഘടിപ്പിച്ച വിജയസംഗമം ജില്ലാ സെക്രട്ടറി പി.ആർ.സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ആർമിയുടെ ഭാഗമാകുന്ന അർജുൻ, അദ്വൈത്, അഭിനവ്, ഐ.ഐ.ടി കെമിസ് ട്രി എൻട്രൻസ് പരീക്ഷയിൽ 664 റാങ്ക് നേടിയ പൂജാലക്ഷ്മി, എൻ.എം.എം.എസ് സ്കോളർഷിപ്പ്, സി.എം കിഡ്‌സ് സ്‌കോളർഷിപ്പ്, എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയികൾ എന്നിവരെ അനുമോദിച്ചു. പി.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എൻ.സദാശിവൻ കരിയർ ഗൈഡൻസ് ക്ലാസെടുത്തു. എ.വേലായുധൻ, കെ.ശോഭന, സുകുമാരൻ കാലിക്കടവ്, എം.ശങ്കരൻ നമ്പൂതിരി, ബിജി ബാബു, പി.മനോജ് കുമാർ, വി.രതീഷ്, കെ.പി. സുകുമാരൻ, ടി.രവി പാലത്തിങ്കാൽ എന്നിവർ സംസാരിച്ചു. കെ.ബിജു സ്വാഗതവും പി.കെ. റിനേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |