
പാണത്തൂർ :കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും കോൺസ് അവിഭിഭക്ത പനത്തടി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ.പുഷ്പാകരൻ നായരുടെ പതിനാറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബളാൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മധുസൂദനൻ ബാലൂർ, എച്ച്.വിഘ്നേശ്വരഭട്ട്, ടി.കെ.നാരായണൻ , സുപ്രിയ അജിത്ത്, കെ.ജെ.ജെയിംസ്, ജോണി തോലം പുഴ , സജി പ്ലാച്ചേരി, എ.കെ.ദിവാകരൻ, എം.കെ.മാധവൻ നായർ ആടകം എന്നിവർ പ്രസംഗിച്ചു. എസ് മധുസൂദനൻ സ്വാഗതവും കെ.പി.അനന്തകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |