SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.12 AM IST

ബോധവൽക്കരണ സെമിനാർ

bodhavathkaranam

കാഞ്ഞങ്ങാട്: താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി , കേരളസീനിയർ സിറ്റിസൺസ് ഫോറം, ജനമൈത്രി പൊലീസ്, നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന പീഡനബോധവത്ക്കരണ ദിനാചരണത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ ബോധവൽക്കരണ സെമിനാർ വയോനന്മ സംഘടിപ്പിച്ചു. സിവിൽ ജഡ്ജ് എം.ആർ.ദിലീപ് ഉദ്ഘാടനം ചെയ്തു. നഗരസഭചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.ഡിവൈ.എസ്.പി. കെ.പി.സുരേഷ് ബാബു മുഖ്യാതിഥിയായി, കെ.സുകേഷ്, കെ.സുകുമാരൻ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.ജാഫർ , രത്നാകരൻ പിലാത്തടം, വി.വിനീഷ്,സി ബിന്ദു എന്നിവർ സംസാരിച്ചു. സോണിയ സ്റ്റീഫൻ , കെ.ശ്രുതി എന്നിവർ ക്ലാസുത്തു.എം.ഗംഗാധരൻ സ്വാഗതവും പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. പ്രദീപൻ കോതോളി, നന്മ മരംചെയർമാൻ അസ്ലാം സലാം, സി.ബിന്ദു എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL