
കാഞ്ഞങ്ങാട്: സൺറൈസ് ആശുപത്രിയിൽ ഹോം കെയർ സേവനങ്ങൾ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി സി ഇ.ഒ കെ.എസ്.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഡോ.രാഘവേന്ദ്രപ്രസാദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.വി. രാഘവൻ , കെ.ജനാർദ്ദനൻ എന്നിവർ സംബന്ധിച്ചു. നഴ്സിംഗ് സൂപ്രണ്ട് ഷിന്റ ജോൺ സ്വാഗതവും മാനേജർ സതീഷ് കെ. നമ്പ്യാർ നന്ദിയും പറഞ്ഞു.ദേശീയ ആശുപത്രി അംഗീകാര ബോർഡായ എൻ എ ബി എച്ച്ന്റെ എൻട്രി ലെവൽ അംഗീകാരം ആശുപത്രിക്ക് ലഭിച്ചതായി സി ഇ ഒ ദിലീപ് അറിയിച്ചു. രോഗി സുരക്ഷ, ചികിത്സാ നിലവാരം, ഗുണമേന്മ എന്നിവ വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |