
തലശ്ശേരി:തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ നഗരസഭ പരിധിയിലെ സ്‌കൂളുകളെയും എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു. കോടയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാളിൽ നടന്ന ചടങ്ങ് കാരായി രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ.എസ്.പി ഡോ.എം.നന്ദഗോപൻ മുഖ്യാതിഥിയായി. തലശ്ശേരി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹെൻട്രി ആന്റണി ,വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് എന്നിവർ സംസാരിച്ചു. തലശ്ശേരി സഭയിലെ ഒൻപത് സ്‌കൂളുകളെയും നാനൂറോളം വരുന്ന വിദ്യാർഥികളെയുമാണ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചത്.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |