
കണ്ണൂർ: പിറന്നാൾ നിറവിൽ പ്രതീക്ഷയോടെ തഹ്സിൻ. ഫുട്ബോൾ ലോകകപ്പിൽ ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച തഹ്സീൻ മുഹമ്മദ് ജംഷീദ് ഇന്ന് ഇരുപത് വയസ് തികയും. ഖത്തറിൽ 2006 ജൂൺ 16നായിരുന്നു ജനനം. ജൂൺ 19 ന് ഖത്തർ അടുത്ത മത്സരത്തിൽ കാനഡയെ നേരിടുമ്പോൾ തഹ്സിൻ പ്ലേയിംഗ് ഇലവനിൽ താരം സ്ഥാനം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്വന്തം നാടായ വളപട്ടണത്തെ ആരാധകർ.
ആദ്യ മത്സരത്തിൽ ടീമിൽ ഇടം പിടിക്കാതിരുന്നിട്ടും ടി.വി സ്ക്രീനിൽ തഹ്സിന്റെ മുഖം കാണുമ്പോൾ ആർപ്പുവിളിക്കുകയായിരുന്നു നാട്ടിലെ ആരാധകവൃന്ദം. ഖത്തറിന്റെ ആദ്യ മത്സരം കാണാൻ നൂറുകണക്കിനാളുകളാണ് വളപട്ടണം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ എത്തിച്ചേർന്നത്. തഹ്സിന്റെ ബന്ധുക്കൾ കുടുംബ സമേതം കളി കഴിയും വരെ കമ്മ്യുണിറ്റി ഹാളിൽ ഇരുന്നു. വളപട്ടണത്തിന്റെ പല ഭാഗങ്ങളിലും തഹ്സിന്റെ കട്ടൗട്ടുകളും ബോർഡുകളും നിരന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരാധകവൃന്ദം സംഘടിപ്പിച്ച ഘോഷയാത്രയിലും തഹ്സിന്റെ കട്ടൗട്ടുകൾ നിരന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |