കാഞ്ഞങ്ങാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിൽ പുകയില വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. 'പുകയില രഹിത വിദ്യാലയം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടന്ന പ്രത്യേക അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാനഗർ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശാന്തകുമാരി, വാർഡ് മെമ്പർ ഷിഹാബുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, കെ.വി ഗോപിനാഥ്, ഹെഡ്മാസ്റ്റർ എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ഡോ. ബി. സന്തോഷ് സ്വാഗതവും പി.പി ഹസീബ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |