SignIn
Kerala Kaumudi Online
Sunday, 18 October 2026 4.07 AM IST

ആനക്കോട്ടൂരിലെ ഏക എ.ടി.എം അറ്റകുറ്റപ്പണിയില്ലാതെ അടഞ്ഞുകിടക്കുന്നു

cc
ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിലെ പ്രവർത്തനം മുടങ്ങിയ എ.ടി.എം

കൊട്ടാരക്കര: ആനക്കോട്ടൂർ ഗ്രാമത്തിലെ സ്കൂൾ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഏക എ.ടി.എം കൗണ്ടർ പ്രവർത്തനം നിലച്ചിട്ട് രണ്ടര മാസത്തോളമാകുന്നു. പ്രദേശവാസികളായ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഏക ആശ്രയമായിരുന്ന എ.ടി.എം പുനഃസ്ഥാപിക്കാൻ അധികൃതർ മടിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

 ബാങ്കുകളില്ലാത്ത ഗ്രാമത്തിലെ ഏക ആശ്രയം

സാമ്പത്തിക ഇടപാടുകൾ നടത്താൻ ബാങ്കുകളോ മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോ ഇല്ലാത്ത ഗ്രാമമാണ് ആനക്കോട്ടൂർ. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെയും നിവേദനങ്ങളെയും തുടർന്ന് രണ്ടു വർഷം മുൻപാണ് സ്കൂൾ ജംഗ്ഷനിൽ ഈ എ.ടി.എം. കൗണ്ടർ സ്ഥാപിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ഇത്.

 ഓണക്കാലത്ത് പൂട്ടിയ കൗണ്ടർ തുറന്നില്ല

കഴിഞ്ഞ ഓണക്കാലത്താണ് സാങ്കേതിക തകരാറുകളെ തുടർന്ന് എ.ടി.എമ്മിന്റെ പ്രവർത്തനം പൂർണമായി നിലച്ചത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തകരാറുകൾ പരിഹരിച്ച് എ.ടി.എം. പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട ബാങ്ക് അധികൃതർ നടപടിയെടുത്തിട്ടില്ല

 കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥ

നിലവിൽ സാമ്പത്തിക ഇടപാടുകൾ നടത്തണമെങ്കിൽ ഗ്രാമവാസികൾ കിലോമീറ്ററുകൾ അകലെയുള്ള നെടവത്തൂരോ പുത്തൂരോ എത്തേണ്ട അവസ്ഥയാണ്. ആനക്കോട്ടൂർ സ്കൂൾ ജംഗ്ഷനിലെ എ.ടി.എം. പുല്ലാമല, തേവലപ്പുറം, കോട്ടാത്തല, ആനക്കോട്ടൂർ, മുണ്ടുപാറ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു.

പ്രദേശവാസികളുടെ യാത്രാദുരിതവും സാമ്പത്തിക പ്രയാസങ്ങളും കണക്കിലെടുത്ത് എ.ടി.എമ്മിന്റെ പ്രവർത്തനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL