തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യൂ ജില്ലാ കായികമേളയുടെ ആദ്യദിനം പൂർത്തിയായപ്പോൾ 67 പോയിന്റുകളുമായി എടപ്പാൾ ഉപജില്ല കുതിപ്പ് തുടരുന്നു. എട്ട് സ്വർണവും ഒൻപത് വെള്ളിയും രണ്ട് വെങ്കലവുമാണ് എടപ്പാൾ നേടിയത്. വണ്ടൂർ സബ്ജില്ല 36 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. കിഴിശ്ശേരി 29 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. തിരൂർ, വേങ്ങര സബ്ജില്ലകൾ യഥാക്രമം 28, 21 പോയിന്റുകൾ നേടി നാല്, അഞ്ച് സ്ഥാനങ്ങളിലുണ്ട്.
64 പോയിന്റുമായി ഇ.എച്ച്.എസ്.എസ് ഐഡിയൽ കടകശ്ശേരി സ്കൂളാണ് നിലവിൽ മുന്നിലുള്ളത്. എട്ട് സ്വർണവും എട്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ആദ്യദിനം ഐഡിയൽ കടകശ്ശേരി നേടിയത്. കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ സ്കൂൾ 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട് ഒൻപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. എം.പി.എം.എച്ച്.എസ് ചുങ്കത്തറ, കോട്ടയ്ക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ, എ.എം.എച്ച്.എസ്.എസ് തിരൂർക്കാട്, സി.എച്ച്.എം.എച്ച്.എസ് പൂക്കൊളത്തൂർ യഥാക്രമം എട്ട് വീതം പോയിന്റുകളുമായി നാലാം സ്ഥാനത്താണ്.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി 25 ഇനങ്ങളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹാമർ ത്രോയിൽ (അഞ്ച് കി.ഗ്രാം) മുഹമ്മദ് ഷമിൽ, ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ( മൂന്ന് കി.ഗ്രാം) സി.നശ്വ, ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ (മൂന്ന് കി.ഗ്രാം) പി.ടി.നദ ഷെറിൻ എന്നിവർ പുതിയ റെക്കാഡ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |