SignIn
Kerala Kaumudi Online
Sunday, 18 October 2026 3.20 AM IST

അപേക്ഷ ക്ഷണിച്ചു

job

പത്തനംതിട്ട : കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷൻ കോർഡിനേറ്ററുടെ പതിനാലും അസിസ്റ്റന്റ് കോർഡിനേറ്ററുടെ 52 പ്രതീക്ഷിത ഒഴിവുകളാണുളളത്. നിലവിൽ സർക്കാർ സർവീസിൽ ഉള്ളവർക്കും ഓരോ തസ്തികയ്ക്കും അനുയോജ്യമായ ശമ്പള സ്‌കെയിൽ ഉളളതുമായ സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. മാതൃവകുപ്പിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സഹിതം നിർദ്ദിഷ്ട മാതൃകയിലുള്ള ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി റോഡ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31. വിവരങ്ങൾക്ക് www.kudumbashree.org സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL