SignIn
Kerala Kaumudi Online
Sunday, 18 October 2026 1.19 AM IST

 കോൺഗ്രസ്  സമരപരിപാടികൾ തുടരും 

tn

തൃപ്രയാർ: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം എ.ഐ.സി.സി സെക്രട്ടറി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി സിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി. എ.എം അലാവുദ്ധീൻ, കെ.ഡി വീരമണി, യു കെ പീതാംബരൻ, സി. മുസ്തക്കലി, മണി കാവുങ്ങൽ, ടി. കെ. ബി രാജ്, എച്ച്. ഷാജഹാൻ, രഞ്ജില ഗിരി, മണി ഉല്ലാസ്, യു. ബി മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL