
തൃശൂർ: സാങ്കേതിക വിദ്യയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെയും സംസ്കാരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സ്കൗട്ട് കൂട്ടായ്മകൾക്ക് കഴിയുന്നത് പ്രശംസനീയമാണെന്ന് മന്ത്രി ഒ.ജെ.ജനീഷ്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരളയുടെ സംസ്ഥാനതല 'ആകാശ ജംമ്പോറി ജോട്ട ജോട്ടി 2026
ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നാഷണൽ കമ്മീഷണർ പ്രൊഫ.ഡോ.ഇ.യു.രാജൻ മുഖ്യാതിഥിയായി. ഡോ.അബ്ദു റഹൂഫ്, ജോസഫ് ടാജറ്റ്, അബ്ദുൾ നാസർ,സക്കീർ ഹുസൈൻ, വി.എസ്. ഡേവിഡ് എന്നിവർ പങ്കെടുത്തു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജി.കെ.ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ഇന്ന് രാവിലെ 11ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |