ചാല: കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ 2025-26 അദ്ധ്യയന വർഷത്തിലെ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കണ്ണൂർ ചിന്മയമിഷൻ സോണൽ ഡയറക്ടർ മഹേഷ് ചന്ദ്രബാലിഗ അദ്ധ്യക്ഷനായ ചടങ്ങിൽ കേണൽ അഖിൽകുമാർ കുൽക്ഷേത്ര് മുഖ്യാതിഥിയായി. പഠിക്കുന്ന വിദ്യാലയം കുട്ടികൾക്ക് വളർന്ന് വികസിക്കാനുള്ള ഒരിടമായി മാറണമെന്നും നന്മയുടെ പ്രകാശം എങ്ങും വിരിയിക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2025-26ലെ സ്‌കൂൾ മാഗസിന്റെ ആദ്യ കോപ്പി ചിന്മയ ചീഫ് സേവക് കെ.കെ രാജൻ മുഖ്യാതിഥിയിൽ നിന്നും ഏറ്റുവാങ്ങി. പന്ത്രണ്ടാം തരത്തിലെ തനിഷ്‌ക സുബിൻ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
സോഷ്യൽ ഡിപ്പാർട്ട്‌മെന്റിലെ രേഖ പ്രദീപ് സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ നിഷ വിജയകൃഷ്ണൻ സ്വാഗതവും ചിന്മയ വിദ്യാലയ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |