SignIn
Kerala Kaumudi Online
Thursday, 25 June 2026 4.05 AM IST

പാഠഭാഗങ്ങൾ എങ്ങനെ തീർക്കും സെൻസസ് ഡ്യൂട്ടിയിൽ അദ്ധ്യാപകർക്ക് ആശങ്ക

cinsua
സെൻസസ്

കണ്ണൂർ: അടുത്ത മാസം മുതൽ ആരംഭിക്കുന്ന അദ്ധ്യാപകരുടെ സെൻസസ് ഡ്യൂട്ടി അദ്ധ്യായനത്തിന് വെല്ലുവിളിയാകുമെന്ന് ആശങ്ക. സാധാരണ മദ്ധ്യവേനൽ അവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന സെൻസസ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് മൂലം വൈകിയതാണ് ഇരുട്ടടിയായത്.

അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിയിലാകുന്നതോടെ മിക്ക സ്‌കൂളുകളിലെയും പ്രവർത്തനങ്ങൾ താളംതെറ്റും. ഭൂരിഭാഗം സ്‌കൂളിലെയും പകുതിയോളം അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയിട്ടുണ്ട്. പുതിയ പരീക്ഷാ കലണ്ടർ പ്രകാരം സ്‌കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരും മുമ്പ് വിദ്യാർത്ഥികൾ ഒന്നാം പാദവാർഷിക പരീക്ഷ എഴുതേണ്ടിവരും. എൽ.പി, ഹയർ സെക്കൻഡറി വിഭാഗത്തിന് ജൂൺ മാസത്തിൽ 21ഉം ജൂലായിൽ 23ഉം അദ്ധ്യയന ദിനങ്ങളാണുള്ളത്. ആഗസ്റ്റിൽ ഒരാഴ്ച മാത്രമേ ക്ലാസ് നടത്താൻ സാധിക്കുകയുള്ളു. സെൻസസ് ഡ്യൂട്ടിയിലേർപ്പെടുന്നതോടെ, പരീക്ഷയ്ക്ക് മുൻപ് എങ്ങനെ പാഠഭാഗങ്ങൾ തീർക്കുമെന്ന ആശങ്ക അദ്ധ്യാപകരെ അലട്ടുകയാണ്.

സെൻസസ് ഡ്യൂട്ടിക്ക് പോകുന്ന അദ്ധ്യാപകർക്ക് പകരം അദ്ധ്യാപകരെ നിയമിക്കണമെന്ന ആവശ്യം വിവിധ അദ്ധ്യാപക സംഘടനകൾ ഉന്നയിച്ചെങ്കിലും തീരുമാനം വന്നിട്ടില്ല. ജില്ലയിലെ ഒരു എൽ.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ഒഴികെയുള്ള ബാക്കി എല്ലാ അദ്ധ്യാപകർക്കും സെൻസസ് ഡ്യൂട്ടി നൽകിയിട്ടുണ്ട്. പല പഞ്ചായത്തിലെയും സ്കൂളുകളിൽ 50 ശതമാനം അദ്ധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

നിലവിൽ പ്ലസ്ടു ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ ജൂലായ് ആറിന് തുടങ്ങും. പ്രവേശന നടപടികൾ നടക്കുകയാണ്. ഇതിന്റെയെല്ലാം ചുമതല അദ്ധ്യാപകർക്കുണ്ട്. പി.ടി.എ യോഗങ്ങൾ, പഠന പുരോഗതി വിലയിരുത്തൽ, വിവിധ രേഖാപരമായ നടപടികൾ എന്നിവയും നടക്കുന്നുണ്ട്. ഇതിനിടയിൽ സെൻസസ് ഡ്യൂട്ടി കൂടി എൽപ്പിച്ചത് അദ്ധ്യാപകർക്ക് ഇരിട്ടി ഭാരമാണ്. അദ്ധ്യാപകരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവ സെൻസസ് ഡ്യൂട്ടി കാരണം മരവിപ്പിച്ചിരിക്കുകയാണ്. വേണ്ടത്ര അദ്ധ്യാപകരെ ലഭിച്ചില്ലെങ്കിൽ മാത്രമാണ് മറ്റ് വകുപ്പുകളിലെ ജീവനക്കാരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുക.

അദ്ധ്യാപകർ തന്നെ ചെയ്യണം

ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനും കൃത്യതയോടെ വിവരങ്ങൾ ശേഖരിക്കാനുമുള്ള കഴിവ് അദ്ധ്യപകർക്കാണെന്നാണ് സർക്കാരിന്റ വിശദീകരണം. 300 വീടുകൾ അല്ലെങ്കിൽ 800 പേർ ഉൾപ്പെടുന്ന ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ വിവരങ്ങളാണ് ഒരു എന്യൂമറേറ്റർ ഒരുമാസം കൊണ്ട് ശേഖരിക്കേണ്ടത്. സ്‌കൂൾ സമയത്തിനു മുമ്പോ ശേഷമോ ഇതിനായി സമയം കണ്ടെത്തണമെന്നാണു നിർദേശം.

സെൻസസ്

ജൂലായ് ഒന്ന് മുതൽ 31വരെ

വീടുകൾ കയറിയിറങ്ങിയുള്ള വിവരശേഖരണം

എന്യൂമറേറ്റർമാരായി എൽ.പി മുതൽ ഹൈസ്‌കൂൾ വരെയുള്ള അദ്ധ്യാപകർ

സൂപ്പർവൈസർമാരായി ഹയർ സെക്കൻഡറി അദ്ധ്യാപകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL