കണ്ണൂർ: ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സിന്റെ സഹകരണത്തോടെ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വിജ്ഞാനപ്രദമായ റൊമാൻസിംഗ് പ്രിന്റ് ഏകദിന സെമിനാർ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി മെഹുൽ എ. ദേശായി ഉദ്ഘാടനം ചെയ്തു. അച്ചടി മേഖലയ്ക്ക് 'വ്യവസായം' എന്ന പദവി ലഭിക്കുന്നതിനും ജി.എസ്.ടി. കുറയ്ക്കുന്നതിനും എ.ഐ.എഫ്.എം.പി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എ സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എഫ്.എം.പി. വൈസ് പ്രസിഡന്റ് മുജീബ് അഹ്‌മദ്, കെ.പി.എ മുൻ പ്രസിഡന്റ് പി.എ അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പി.എം ഹസൈനാർ, ട്രഷറർ പി. അശോക് കുമാർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.കെ.പി മുഹമ്മദ് റയീസ്, സെക്രട്ടറി എൻ.ജെ ജോഷി, ട്രഷറർ ദിലീപ് മെട്ടമ്മൽ, സാനു പി. ചെല്ലപ്പൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |