SignIn
Kerala Kaumudi Online
Sunday, 12 July 2026 6.00 PM IST

പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലത്തിന് സമീപം മൂന്ന് വയസുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.
പരിയാരം കോരൻപീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാൻ ആണ് ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെ കരയിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ തോട്ടിൽ വീഴുകയായിരുന്നു എന്നാണ് വിവരം. ഫയർഫോഴ്സും, പൊലിസും നാട്ടുകാരും തെരച്ചിൽ നടത്തിവരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL