SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച്

night-march
നീറ്റ് പരീക്ഷ ക്രമക്കേട് യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് നടത്തി

കണ്ണൂർ: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.പി അബ്ദുൾ റഷീദ്, രാഹുൽ വെച്ചിലോട്ട്, നിമിഷ രഘുനാഥ്,
മുഹ്സിൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മാറോളി, അക്ഷയ് പറവൂർ, സുബീഷ്, നിധിൻ കോമത്ത്, വിപിൻ, ജിബിൻ, രാഹുൽ, രാഹുൽ പുത്തൻപുരയിൽ, നവനീത് നാരായണൻ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL