SignIn
Kerala Kaumudi Online
Friday, 16 October 2026 1.18 AM IST

പൂജ അവധിക്ക് 102 സ്പെഷ്യൽ ട്രെയിൻ

READ ENGLISH VERSION

തിരുവനന്തപുരം:ദസറ,പൂജ അവധിക്കാല തിരക്കൊഴിവാക്കാൻ 102ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിനുകളുണ്ടാകുമെന്ന് റെയിൽവേ.

സോലാപൂർ ഡിവിഷൻ വഴി മുംബൈ, ചെന്നൈ, ലാത്തൂർ, കൊൽഹാപൂർ, കലബുറഗി തുടങ്ങിയ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണിത്.

ചെന്നൈ എം.ജി.ആറിൽ നിന്ന് 19ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിനുണ്ടാകും. ചെന്നൈയിൽ നിന്ന് രാത്രി 11.50ന് പുറപ്പെടും. പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്കസർവീസ് കൊല്ലത്തുനിന്ന് 20ന് വൈകിട്ട് 6.45ന് പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 11.35ന് ചെന്നൈയിലെത്തും.

ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് 16ന് വൈകിട്ട് 4.40നാണ് സ്പെഷ്യൽട്രെയിൻ. പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരംനോർത്തിലെത്തും. മടക്കസർവ്വീസ് തിരുവനന്തപുരം നോർത്തിൽ നിന്ന് 17ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും,

ബംഗാളിലെ സാന്ദ്രഗാച്ചിയിൽ നിന്ന് 18ന് ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് 20ന് രാവിലെ 9.55ന് തിരുവനന്തപുരം നോർത്തിലെത്തും,

തിരുവനന്തപുരം സെൻട്രൽ–മാദാർജങ്ഷൻ ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ21 മുതൽ നവംബർ25 വരെയുള്ള ബുധനാഴ്ചകളിലുണ്ടാകും. തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ7.45ന് പുറപ്പെട്ട് വെള്ളി പകൽ11ന് മാദാർജങ്ഷനിലെത്തും.

മാദാർജങ്ഷൻ–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഒക്ടോബർ 24 മുതൽ നവംബർ 28 വരെയുള്ള ശനിയാഴ്ചകളിൽ സർവീസ് നടത്തും. മാദാർ ജങ്ഷനിൽനിന്ന് രാത്രി9.40ന് പുറപ്പെട്ട് ചൊവ്വാഴ്ച പുലർച്ചെ12.45ന് തിരുവനന്തപുരം സെൻട്രലിലെത്തും.

വെള്ളിയാഴ്ചകളിൽ രാത്രി9.30ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് തിങ്കൾ പുലർച്ചെ3.30ന് പട്ന ജങ്ഷനിലെത്തുന്ന എറണാകുളംജങ്ഷൻ–പട്ന ജങ്ഷൻ എക്സ്പ്രസ് ഒക്ടോബർ രണ്ടുമുതൽ 30വരെയാണ്. തിരിച്ച്

ഒക്ടോബർ ആറുമുതൽ നവംബർ മൂന്നുവരെയുള്ള ചൊവ്വാഴ്ചകളിൽ രാത്രി12.10 പട്നയിൽനിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ10.45ന് എറണാകുളത്തെത്തും. കഴിഞ്ഞവർഷം 93സ്പെഷ്യൽ സർവ്വീസുകളായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA