പൊൻകുന്നം: കേരള ബാർ കൗൺസിൽ മെമ്പറും ഐ.എ.എൽ സംസ്ഥാന പ്രസിഡന്റുമായ മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രനെ പൊലീസ് കൈയേറ്റം ചെയ്തതിൽ കാഞ്ഞിരപ്പള്ളി കോർട്ട് സെന്ററിൽ അഭിഭാഷകർ പ്രതിഷേധിച്ചു. അഡ്വ.ഗിരീഷ് എസ്.നായർ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എ ഷാജി അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ തോമസ് കുര്യൻ, ടി.എ.വിജയൻ, ഡി.മുരളീധർ, ജോസ് സിറിയക്, കെ.പി.സനൽകുമാർ, ബിന്ദു എം.തോമസ്, സുജിത്ത് കുളങ്ങര, കെ.എസ്.സിന്ധു, അർച്ചന ആർ.പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |