
കളമശേരി: ബയോസയൻസസ് മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ്, കളമശേരിയിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങൾ സജ്ജമാക്കി. പ്രിൻസിപ്പൽ ഫാ. ഡോ. സാജു എം.ഡി. വെഞ്ചരിപ്പ് കർമം നിർവഹിച്ചു. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലബോറട്ടറിയിൽ ഒരുക്കിയിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, അസി. ഡയറക്ടർ ഫാ. ഡോ. ഷിന്റോ ജോസഫ്, അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബെന്നി ആന്റണി, ബയോ സയൻസസ് ഡയറക്ടർ ഡോ. അൽഫോൺസ വിജയ ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |