SignIn
Kerala Kaumudi Online
Saturday, 17 October 2026 5.09 AM IST

2500 കോടിയുടെ വിമാനത്താവള വികസനത്തിന് തുടക്കം MUST

air

തിരുവനന്തപുരം: 2500 കോടി ചെലവിട്ടുള്ള അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ വികസനത്തിന് തുടക്കമായി. പ്രോജക്ട് അനന്തയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണിത്. ചാക്കയിലെ രാജ്യാന്തര ടെർമിനലിലെ ഡിപ്പാർച്ചർ മേഖലയോട് ചേർന്നാണ് ആദ്യഘട്ടത്തിൽ നിർമ്മാണം തുടങ്ങുക.

92552 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ 1.15 കോടി യാത്രക്കാർക്ക് സൗകര്യമൊരുക്കാനാവും. നിലവിൽ ഇത് 35 ലക്ഷമാണ്. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ,വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ,പുതിയ ബാഗേജ് സംവിധാനങ്ങൾ,കൂടുതൽ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ചടങ്ങിൽ ചീഫ് എയർപോർട്ട് ഓഫിസർ പി.കെ.അജു,

എയർപോർട്ട് അതോറിട്ടി ഓഫീസർ ഇൻ ചാർജ് മോഹൻ റോയ്,ടിയാൽ ഇൻഫ്രാ ഹെഡ് കെ.എസ്.ഷിബു കുമാർ,എ.ഒ.സി ചെയർമാൻ സഞ്ജയ് അംബുജാക്ഷൻ,ബ്യൂറോ ഒഫ് ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജൻ ചെങ്കുനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL