
അങ്കമാലി:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അങ്കമാലി യൂണിറ്റ് കുടുംബസംഗമവും കലാ മേളയും അങ്കമാലി സി.എസ്.എ. ഓഡിറ്റോറിയത്തിൽ നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. തുളസിധരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബസംഗമത്തോടൊപ്പം നടന്ന കലാമേള ദേശീയ ലളിതകലാ അക്കാഡമി അവാർഡ് നേടിയ കെ. ആർ. കുമാരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ആർ. ഷാജി, കെ.എസ്. എസ്. പി. യു. ബ്ലോക്ക് പ്രസിഡന്റ് കെ. ഐ. പൗലോസ്, സെക്രട്ടറി പി. വി. പപ്പൻ, ടി. പി. ലത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |