തൊടുപുഴ: ആൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷന്റെ ആഹ്വാന പ്രകാരം തൊടുപുഴ എൽ.ഐ.സി ബ്രാഞ്ചിന് മുന്നിൽ ഏജന്റുമാർ കരിദിനമായി ആചരിച്ച് പ്രതിഷേധ സമരം നടത്തി.ബ്രാഞ്ച് പടിക്കൽ കറുത്ത കൊടികളും ബാഡ്ജുകളും അണിഞ്ഞാണ് ഏജന്റുമാർ പ്രതിഷേധിച്ചത്.എൽ.ഐ.സി യെ തകർക്കാനുള്ള ഐ. ആർ. ഡി. എ. ഐ യുടെ നീക്കം ഉപേക്ഷിക്കുക, കമ്മീഷൻ റീസ്ട്രക്ചർ ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കുക, ബീമാ സുഗം നടപ്പിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ഫെഡറേഷൻ ബ്രാഞ്ച് പ്രസിഡന്റ് സി. പി.കൃഷ്ണൻ അധ്യക്ഷത വഹിച്ചുദേശീയ വർക്കിങ് പ്രസിഡന്റ് പി.എൻ.രാജീവൻ സമരം ഉദ്ഘാടനം ചെയ്തു.ഡിവിഷണൽ വൈസ് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി.എൽഐസി ഏജന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസഫ് കുര്യൻ,മുൻ ബ്രാഞ്ച് പ്രസിഡന്റ് കെ. സി.ത്രേസ്യാമ്മ,ജില്ലാ ട്രഷറർ ലൈല രമേശ്,ജില്ലാ ജോയിന്റ് സെക്രട്ടറി സാജു പോൾ, തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി. ജി. പ്രദീപ് സ്വാഗതവും ട്രഷറർ കെ.എം. മാത്യു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |