കാളികാവ് : അഞ്ചച്ചവിടി ഗവ. ഹൈസ്കൂളിൽ ജെ.ആർ.സിയുടെ നേതൃത്വത്തിൽ സൗജന്യ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു. തപാൽ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത് . മഞ്ചേരി പോസ്റ്റ് ഓഫീസിലെ ഫൈസൽ, വണ്ടൂർ പോസ്റ്റ് ഓഫീസിലെ ഷൈമ, മലപ്പുറം പോസ്റ്റ് ഓഫീസിലെ ഷബീർ അഹമ്മദ് എന്നിവരാണ് രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സേവനമനുഷ്ഠിച്ചത്.പി ടി എ പ്രസിഡന്റ് വി .ഇബ്രാഹിം, ഹെഡ്മിസ്ട്രസ് പി സിന്ധു, ടി.മുജീബ് ഒ.ഹാരിസ്, ജെ.ആർ.സി കൗൺസിലർ എം.രാകേഷ്, സഹ്ല, എൻ.ജെ .ശ്രീജ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |