SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.22 AM IST

വനമേഖലയിൽ കനത്ത മഴ വയത്തൂർ പാലം കരകവിഞ്ഞു

palam
കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വയത്തൂർ പാലത്തിൽ വെള്ളം കയറിയ നിലയിൽ

ഇരിട്ടി: കർണ്ണാടകത്തിൽ ഉൾവനങ്ങളിലുണ്ടായ കനത്തമഴയെത്തുടർന്ന് വയത്തൂർ പുഴയിൽ ജലവിതാനം ഉയർന്നതോടെ ഉളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ - മണിപ്പാറ റോഡിലെ വയത്തൂർ പാലം വെള്ളത്തിൽ മുങ്ങി. പാലം മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി മുടങ്ങി. രണ്ട് ബസ് ഉൾപ്പെടെ ചെറു വാഹനങ്ങൾ മണിപ്പാറ, മണിക്കടവ്, കുന്നത്തൂർ ഭാഗങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്.

മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഇനിയും ഒരു മീറ്ററോളം ഉയരാനാണ് സാദ്ധ്യത. കഴിഞ്ഞ കാലവർഷത്തിൽ വെള്ളം ഉയർന്നതിനെ തുടർന്ന് അപകടങ്ങളും സംഭവിച്ചിരുന്നു. പാലത്തിന്റെ ഇരു ഭാഗത്തും നാട്ടുകാർ ജാഗ്രതാ നിർദേശം നൽകുന്നുണ്ട്. പുഴയുടെ ഭാഗമായ ചപ്പാത്തും മുങ്ങിയിട്ടുണ്ട്. മഴ ഇനിയും ശക്തി പ്രാപിച്ചാൽ വട്ട്യാംതോട് പാലവും മുങ്ങുന്നതിനിടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL