SignIn
Kerala Kaumudi Online
Sunday, 26 July 2026 12.46 PM IST

കാറ്റിൽ കല്യാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വൻ നാശനഷ്ടം

ഇന്നലെ സ്കൂളിന് അവധി നല്കി

കല്യാശ്ശേരി: കാറ്റിലും മഴയിലും കല്യാശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വൻ നാശനഷ്ടം. അദ്ധ്യയനം നടക്കുന്ന ക്ലാസ് മുറികളിൽ അടക്കമാണ് വലിയ നഷ്ടമുണ്ടാക്കിയത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വിദ്യാലയത്തിന് അവധി നൽകി. ചുരുങ്ങിയത് പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
രണ്ട് വർഷം മുൻപ് സ്റ്റേജിന്റെ ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച മേൽക്കൂര പൂർണമായി തകർന്നു. സ്ഥിരമായി പ്രൈമറി ക്ലാസ് നടത്തുന്ന ഇടം കൂടിയാണിത്. ഇതോടൊപ്പം നിരവധി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് പല സ്ഥലത്തും അടർന്ന് വീണു. രണ്ട് നില കെട്ടിടത്തിന്റെ മുകൾ നിലയിൽ സ്ഥിരമായി വിവിധ പൊതു പരിപാടികൾ നടക്കുന്ന ഓഡിറ്റോറിയം കൂടിയാണിത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് ശക്തമായ കാറ്റും മഴയും പ്രദേശത്തുണ്ടായത്. സ്‌കൂളിനുണ്ടായ നാശനഷ്ടത്തിന് പുറമേ നിരവധി സ്ഥലങ്ങളിൽ മരങ്ങളും കട പുഴകി വീണു. ഇതിന്റെ ഭാഗമായി വൈദ്യുതി ബന്ധവും താറുമാറായി. സ്‌കൂളിൽ കല്യാശ്ശേരി വില്ലേജ് ഓഫീസർ പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം വി.വി. പവിത്രൻ തുടങ്ങിയവർ സന്ദർശിച്ചു. പ്രധാനാദ്ധ്യാപിക സി.രജിത, സ്‌കൂൾ വികസനസമിതി ചെയർമാൻ വി.സി. പ്രേമരാജൻ, പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ, ടി.പി. റഹീം, സജീവൻ കെട്ടോടി
എന്നിവ‌ർ വിവരങ്ങൾ അധികൃതരെ ബോധിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL