SignIn
Kerala Kaumudi Online
Saturday, 18 July 2026 11.33 PM IST

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചു; യാത്രക്കാരായ 2 കുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു

തലശ്ശേരി: മദ്യപിച്ച് അലക്ഷ്യമായി ഓട്ടോറിക്ഷ ഓടിച്ച് നിയന്ത്രണംവിട്ട് രണ്ട് കുട്ടികൾ തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കെതിരേ തലശ്ശേരി പൊലീസ് കേസെടുത്തു. പൊന്ന്യം വെസ്റ്റ് സ്രാമ്പിയിലെ ജമീല മൻസിലിൽ എം.എ മുഹമ്മദ് ഷെരീഫിനെതിരേ (56) ആണ് കേസെടുത്തത്. കഴിഞ്ഞ എട്ടിന് രാവിലെ 9.20 ഓടെ ജനറൽ ആശുപത്രിക്ക് മുൻവശത്തുള്ള റോഡിലായിരുന്നു സംഭവം.

തലശ്ശേരി ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിലെ സബ് ഇൻസ്‌പെക്ടർ കെ. സജിത് കുമാറും സംഘവും ഇത് കാണുകയും ഉടൻ തന്നെ ഓട്ടോറിക്ഷ നിർത്തിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡ്രൈവറോട് പേരും വിവരങ്ങളും ചോദിച്ചറിഞ്ഞ സമയത്ത് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു. ഇയാളെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ചെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ വകുപ്പുകൾ ചുമത്തിയ ശേഷം പ്രതിക്ക് നോട്ടിസ് നൽകി ജാമ്യത്തിൽ വിട്ടയച്ചു. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL