കണ്ണൂർ: ഫോഗിംഗിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ തെക്കീബസാർ സൂര്യ സിൽക്‌സിലെ പത്ത് സ്ത്രീ ജീവനക്കാർക്കാണ് ഇന്നലെ കാലത്ത് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ഇന്നലെ കാലത്ത് സ്ഥാപനത്തിലും പരിസരത്തും ഫോഗിംഗ് നടത്തിയിരുന്നതായി ജീവനക്കാർ പറഞ്ഞു.
ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെട്ട ഷീജ (42) പാതിരിയാട്, നിമ (42) കീഴല്ലൂർ, ദിൽഷ (32) കോയ്യോട്, അനഘ (28) മാങ്കടവ്, അനിത (52) പാപ്പിനിശേരി, സജിനി (26) ആയിക്കര, മഞ്ജു (40) മുണ്ടയാട്, സജിന (27) വേങ്ങാട്, ദിവ്യ (45) കണ്ണാടിപറമ്പ്, അനുശ്രീ (20) കൊളച്ചേരി എന്നിവർ കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഡെങ്കിപനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തെക്കീബസാർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിലെത്തി ബോധവത്കരണവും തുടർന്ന് ഫോഗിംഗും നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് സ്ഥാപനത്തിനകത്തേക്ക് കയറിയ ജീവനക്കാർക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |