
കാസർകോട്: രാഷ്ട്ര സ്വാഭിമാന സമിതിയുടെ ആഭിമുഖ്യത്തിൽ കുമ്പള നഗരത്തിൽ ജില്ലാതല തിരംഗ യാത്ര സംഘടിപ്പിച്ചു. ഹോളി ഫാമിലി വിദ്യാലയ പരിസരത്ത് നിന്നും ആരംഭിച്ച തിരംഗ യാത്രയിൽ ത്രിവർണ്ണ പതാകയേന്തി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ.ബാലകൃഷ്ണ ഷെട്ടി, രാമപ്പ മഞ്ചേശ്വരം, എ. പ്രമീള സി. നായിക്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേഷ്, മുരളീധർ യാദവ്, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിക്രം പൈ, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാൻബാഗ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |