SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

എസ്.ഡി.പി.ഐ പ്രതിഷേധ സായാഹ്നം

sdpi

കണ്ണൂർ: പാലത്തായി പോക്‌സോ കേസിൽ അതിജീവിതയുടെ നീതിക്കായി അഞ്ചിന് വൈകിട്ട് അഞ്ചിന് കടവത്തൂരിൽ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സായാഹ്നം നടത്തും .സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്യും. ശിക്ഷ മരവിപ്പിക്കാനുണ്ടായ സാഹചര്യം പ്രൊസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ്. സർക്കാർ ഈ കാര്യത്തിൽ ജാഗ്രത കാണിച്ചില്ല.നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടയ ഡീൽ ഇപ്പോഴും ബി.ജെ.പിയുമായി തുടരുന്നുവെന്ന് സംശയിക്കുന്നു. മന്ത്രിസഭയിലെ രണ്ടാം പാർട്ടിയായ മുസ്ലിം ലീഗിനും ഈ കാര്യത്തിൽ വീഴ്ച്ചയുണ്ടായി. ഈക്കാര്യം സർക്കാർ പരിശോധിച്ചു നിയമനടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ്, ജില്ലാ സെക്രട്ടറി പി.സി.ഷഫീഖ്, ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL