
കാഞ്ഞങ്ങാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.എം.പി.പരമേശ്വരൻ അനുസ്മരണംനടത്തി.ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് പ്രൊഫ.പി കെ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കൈരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി ഡോ.പി. പ്രഭാകരൻ,ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ,ഡോ.കെ.വി സജീവൻ, പപ്പൻ കുട്ടമത്ത്, വി.വി.ശാന്ത,ഡോ.കെ.വി.രാജേഷ്, വി.മധുസൂദനൻ സംസാരിച്ചു. ജില്ലാ കല -സംസ്കാര ഉപസമിതി പാട്ടും പറച്ചിലും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |